കേരളത്തില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ കാലവര്‍ഷം എത്തി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് (തിങ്കളാഴ്ച) ഒമ്ബത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു കേരള, ലക്ഷദ്വീപ് തീരങ്ങളിലും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യബന്ധനം നിരോധിച്ചു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ജില്ലകളില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി ജൂണ്‍ ഒന്നിന്‍ ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന മണ്‍സൂണ്‍ മൂന്ന് ദിവസം മുമ്ബാണ് എത്തിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ജൂണ്‍ ഒന്നിന്‍ മുമ്ബ് മണ്‍സൂണ്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *