ലെനോവോ മേയ് മാസം ചൈനയില്‍ അവതരിപ്പിച്ച സ്മാര്‍ട്‌ഫോണ്‍ മോഡലായിരുന്നു സുക് സെഡ്2. നാല് മാസങ്ങള്‍ക്ക് ശേഷം ഈ ഫോണ്‍ ഇന്ത്യയിലുമെത്തുകയാണ്. ഇവിടെയെത്തുമ്പോള്‍
ഫോണിന്റെ പേര് സെഡ്2പ്ലസ് എന്നാകും. സെഡ്പ്ലസ്2വിന്റെ ഔദ്യോഗിക പുറത്തിറക്കല്‍ ചടങ്ങ് വ്യാഴാഴ്ച 11.30ന് ന്യൂഡല്‍ഹിയില്‍ നടക്കും. 3 ജിബി റാം32 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ്, 4 ജിബി റാം 64 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ് എന്നിങ്ങനെ രണ്ട് മോഡലുകളാണുണ്ടാവുക.
രണ്ടും ഡ്യൂവല്‍ സിം മോഡലുകളാണ്. മോഡലുകളാണ.് ഒരു സ്ലോട്ട് 4ജി സിമ്മിനും, മറ്റേത് 3ജി സിമ്മിനും. എസ്ഡി കാര്‍ഡ് സ്ലോട്ടില്ല എന്ന ചെറിയൊരു പോരായ്മ ഈ ഫോണിനുണ്ട്. അഞ്ചിഞ്ച് ഫുള്‍ എച്ച് ഡി സ്‌ക്രീനാണുള്ളത്. 2.15 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള സ്‌നാപ് ഡ്രാഗണ്‍ 803 എസ് ഒ സി പ്രൊസസര്‍, 13 മെഗാപിക്‌സല്‍ പിന്‍ക്യാമറ, എട്ട് മെഗാപിക്‌സല്‍ മുന്‍ ക്യാമറ, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകള്‍. ഒരു മണിക്കൂറില്‍ 80 ശതമാനം ചാര്‍ജ് കയറുന്ന ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമുണ്ട്. 3500എം എ എച്ച് ബാറ്ററിയാണുള്ളത്. ഫോണിനുള്ളില്‍ കണക്ടിവിറ്റിക്കായി 4ജി അടക്കമുള്ള എല്ലാ സങ്കേതങ്ങളും യു എസ് ബി ടൈപ്പ് സി പോര്‍ട്ടും ഇതിന്റെ പ്രത്യേകതയാണ്. ഗൂഗിള്‍ നൗ ലോഞ്ചറുണ്ട്. 20000-30000 വിലനിലവാരമാണ് പ്രതീക്ഷിക്കുന്നത്.
