‘തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്റെ വിലയിരുത്തലാവും’ ; കെ സുരേന്ദ്രന്‍

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് രണ്ടാം പിണറായി സര്‍ക്കാരിന്‍്റെ ദുര്‍ഭരണത്തിന്‍്റെയും പ്രതിപക്ഷത്തിന്‍്റെ നിഷ്ക്രിയതയുടേയും വിലയിരുത്തലാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

കേരളത്തിലെ ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നും കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘മതഭീകരവാദികളുടെ അധിനിവേശത്തിനെതിരെ ഹൈന്ദവ-ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിഷേധ വോട്ട് പ്രതിഫലിക്കും. സര്‍ക്കാരും പ്രതിപക്ഷവും മതഭീകരവാദ ശക്തികളെ സഹായിക്കുമ്ബോള്‍ ഹൈന്ദവരും ക്രൈസ്തവരും തുല്ല്യ ദുഃഖിതരാണ്. തൃക്കാക്കരയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ടിന് വേണ്ടി എല്‍ഡിഎഫ്- യുഡിഎഫ് നേതാക്കള്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. സര്‍ക്കാരും പ്രതിപക്ഷവുമായി പോപ്പുലര്‍ ഫ്രണ്ട് വിലപേശല്‍ നടത്തുകയാണ്. ഇത് ഹൈന്ദവ – ക്രൈസ്തവ വോട്ടര്‍മാര്‍ തിരിച്ചറിയും’ സുരേന്ദ്രന്‍ പറഞ്ഞു.

മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും മതഭീകരവാദികളുടെ വോട്ടിന് വേണ്ടി നെട്ടോട്ടമോടുകയാണ്. ഇത് ഹൈന്ദവ – ക്രൈസ്തവ വിഭാഗങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. താമരശ്ശേരി ബിഷപ്പ് പറഞ്ഞത് അതാണ്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് യഹിയ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ പോയിട്ട് തിരിച്ചു വരേണ്ടി വന്നത് കേരള പൊലീസിന് നാണക്കേടായെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *