വയനാട് : വയനാട്ടിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തി വീണ്ടും കടുവയിറങ്ങി. സുല്‍ത്താന്‍ബത്തേരി പനവരം ബീനാച്ചി റോഡില്‍ കടുവയെ കണ്ടെത്തി.
റോഡിലൂടെ സഞ്ചരിക്കവേ യാത്രക്കാരാണ് കടുവയെ കണ്ടത്. രാത്രി പതിനൊന്നോടെയാണ് പ്രദേശത്ത് കൂടിപോയ കാര്‍ യാത്രക്കാര്‍ കടുവയെ കണ്ടത്.
രണ്ട് ദിവസം മുന്‍പ് നാട്ടുകാര്‍ കടുവയെ നേരിട്ട് കണ്ടിരുന്നു. ഈ സാഹചര്യത്തില്‍ കടവയെ ഉടന്‍ കെണിവെച്ച് പിടികൂടണമെന്നാണ് സുല്‍ത്താന്‍ബത്തേരി നഗരസഭ ആവശ്യപ്പെടുന്നത്. നഗരസഭാ കൗണ്‍സില്‍ ഇത് സംബന്ധിച്ച് പ്രമേയം പാസാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വനംവകുപ്പ് ഒരു ടെക്കനിക്കല്‍ കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്.
ഇവിടെ ദിവസങ്ങളായി കടുവയുടെ സാന്നിദ്ധ്യമുണ്ട്. ഈ സാഹചര്യത്തില്‍ വനംവകുപ്പ് കൂടുതല്‍ നിരീക്ഷണ ക്യാമറകളും കടുവയെ പിടികൂടാന്‍ കൂടും ഒരുക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങിയത്. സംഭവത്തില്‍ ഉടന്‍ നടപടി എടുക്കാനൊരുങ്ങുകയാണ് വനംവകുപ്പ്
