വടകര: ഓര്‍ക്കാട്ടേരി ഒ.പി.കെ സ്റ്റോപ്പിനടുത്ത് കാറും ബൈക്കും കൂട്ടിമുട്ടി രണ്ടു പേര്‍ക്ക് പരിക്ക്.
കച്ചേരി സ്വദേശി കുന്നാലത്ത് ഫര്സീന് (21), ഇരിങ്ങണ്ണൂര്‍ രയരോത്ത് ഫര്സിന് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. സാരമായി പരിക്കേറ്റ ഇരുവരെയും വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബൈക്ക് കാറിന് അടിയില്‍പെട്ടു. നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എടച്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
