തൃക്കാക്കര എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ അപ്ലോഡ് ചെയ്തയാള്‍ പിടിയില്‍.
മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് പിടിയിലായത്. ലീഗ് പ്രവര്‍ത്തകനാണ് അബ്ദുല്‍ ലത്തീഫ്.
കോയമ്ബത്തൂരില്‍ നിന്നാണ് ഇയാളെ തൃക്കാക്കര പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. ഇയാളുടെ ഫോണില്‍ നിന്ന് വിഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് െപാലീസ് പറഞ്ഞു.
ആദ്യം ഫേസ്ബുക്കിലാണ് വിഡിയോ അപ്ലോഡ് ചെയ്തത്. അതിനു ശേഷം ട്വിറ്ററിലടക്കം പോസ്റ്റ് ചെയ്യുകയും വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വിഡിയോ പ്രചരിപ്പിച്ച നാലു പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയരുന്നു.
