ഹണിട്രാപ് മോഡല്‍ കവര്‍ച്ച; പ്രതികള്‍ പിടിയില്‍

കോ​ഴി​ക്കോ​ട്: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​മി​ച്ച്‌ ഹ​ണി ട്രാ​പ്പി​ലൂ​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​രു​ന്ന സം​ഘം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​സ​മീ​പം ആ​നി​ഹാ​ള്‍ റോ​ഡി​ല്‍ കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​യു​ടെ പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന അ​രീ​ക്കാ​ട് പു​ഴ​ക്ക​ല്‍ വീ​ട്ടി​ല്‍ അ​നീ​ഷ പി., ​ന​ല്ല​ളം ഹ​സ്സ​ന്‍​ഭാ​യ് വി​ല്ല​യി​ല്‍ ഷം​ജാ​ദ് പി.​എം എ​ന്നി​വ​രാ​ണ് ടൗ​ണ്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട കാ​സ​ര്‍​കോ​ട് ച​ന്ദ്ര​ഗി​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ, യു​വ​തി​യെ​ക്കാ​ണാ​ന്‍ എ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട്ടെ​ത്തി​യ യു​വാ​വി​നെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച്‌ ക​വ​ര്‍​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ള്‍ പ​ല​തും ഉ​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും മാ​ന​ഹാ​നി ഭ​യ​ന്ന് ആ​രും പൊ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടാ​റി​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ന്‍.​ഡി.​പി.​എ​സ് കേ​സി​ല്‍ പ്ര​തി​ക​ള്‍ ഈ​യി​ടെ​യാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.

ടൗ​ണ്‍ പൊ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ജ​യ​ശ്രീ എ​സ്, അ​നി​ല്‍​കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ വി​ജേ​ഷ്, ജി​തേ​ന്ദ്ര​ന്‍, സു​ജ​ന എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *