കൊച്ചി: തൃക്കാക്കരയില്‍ ഇടത് മുന്നണിക്ക് വിജയം ഉറപ്പെന്ന് മന്ത്രി പി രാജീവ്. ഇടത് വോട്ടുകള്‍ എല്ലാം പോള്‍ ചെയ്തു.
പോളിംഗ് കുറഞ്ഞത് ആശങ്ക ഉണ്ടാക്കുന്നില്ല. കള്ളവോട്ട് ആര് ചെയ്താലും നടപടി വേണമെന്നും അദ്ദേഹം പ്രതികരിച്ചു. ഇടത് പ്രവര്ത്തകന് ഉള്‍പ്പെട്ടത് പരിശോധിക്കട്ടെ എന്നും ഇടത് മുന്നണി പ്രവര്‍ത്തകന്റെ വോട്ടും കള്ളവോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.
മണ്ഡലത്തില്‍ യുഡിഫ് അനധികൃതമായി ചേര്‍ത്ത 7000 വോട്ടിനെതിരെ സിപിഎം പരാതി നല്‍കിയിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു. ജോ ജോസഫ് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ്.
ഇടത് വോട്ടിന് പുറമെ മറ്റ് വോട്ട് കൂടി സമാഹരിക്കാന്‍ ജോ ജോസഫിന് കഴിയും. തൃക്കാക്കരയില്‍ എല്ലാ ഘടകങ്ങളും അനുകൂലമാണ്. ഉറച്ച ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
