.
ലഖിംപൂര്‍ ഖേരി കേസിലെ സാക്ഷിയ്ക്ക് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. ഭാരതീയ കിസാന്‍ യൂണിയന് (ബികെയു) നേതാവ് ദില്‍ബഗ് സിംഗിനു നേരെയാണ് രണ്ട് പേര് വെടിയുതിര്‍ത്തത്.
തന്‍്റെ വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങവെ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അദ്ദേഹത്തിനെതിരായ ആക്രമണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
താന്‍ വാഹനമോടിച്ച് വരുമ്ബോള്‍ അവര്‍ വണ്ടിയുടെ ടയര്‍ തകര്‍ത്തു എന്ന് അദ്ദേഹം പറഞ്ഞു. വണ്ടിയുടെ ഡോര്‍ തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ അവര്‍ കാറിനു നേര്‍ക്ക് രണ്ട് തവണ നിറയൊഴിച്ചു. അക്രമകാരികള്‍ വരുന്നതുകണ്ടപ്പോള് നിലത്തേക്ക് ചാഞ്ഞിരുന്നു. വണ്ടിയുടെ ഗ്ലാസുകളില്‍ ഡാര്‍ക്ക് ഫിലിം ഒട്ടിച്ചിരിക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം അക്രമകാരികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. തന്‍്റെ ഗണ്മാന് അന്ന് അടിയന്തിര അവധിയിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
2021 ഒക്ടോബര്‍ മൂന്നിന് ലഖിംപൂര്‍ ഖേരിയില്‍ നടന്ന ആക്രമണത്തിലെ ദൃക്സാക്ഷികളില്‍ ഒരാളാണ് ദില്‍ബഗ് സിംഗ്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര തന്‍്റെ വാഹനം കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തിനു നേരെ ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തില്‍ 4 കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും അടക്കമുള്ളവര്‍ കൊല്ലപ്പെട്ടു.
