കീവ് : യുക്രെയ്‌നില്‍ റഷ്യ നടത്തിയ ബോംബാക്രമണത്തിനിടെ ഫ്രഞ്ച് മാദ്ധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഫ്രെഡറിക് ലെക്ലര്‍ക്ക്-ഇംഹോഫ് ആണ് കൊല്ലപ്പെട്ടത്.
ഉക്രെയ്നിന്റെ കിഴക്കന്‍ നഗരമായ സെവെറോഡോനെറ്റ്സ്‌കിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
പത്രപ്രവര്‍ത്തകനായ ഫ്രെഡറിക് ലെക്ലര്‍ക്ക്-ഇംഹോഫ് യുദ്ധത്തിന്റെ യാഥാര്‍ത്ഥ്യം ലോകത്തിന് മുന്നില് തുറന്നു കാണിക്കാന്‍ വേണ്ടി യുക്രെയ്‌നിലായിരുന്നു. റഷ്യന്‍ ബോംബുകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഒരു ബസില്‍ മറ്റുള്ളവര്‍ക്കൊപ്പം അദ്ദേഹം യാത്ര ചെയ്യുന്നതിനിടെ നടന്ന ആക്രമണത്തിലാണ് മാരകമായി പരിക്കേറ്റ അദ്ദേഹം കൊല്ലപ്പെട്ടത്. എന്ന് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു.
