പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ; വിജിത് വിജയന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ നാലാം പ്രതിയായ വിജിത് വിജയന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. എന്‍ഐഎ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ടതാണെന്നും എന്‍.ഐ.എ അന്വേഷണത്തില്‍ മാവോയിസ്റ്റ് ബന്ധം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടികാട്ടിയായിരുന്നു അപ്പീല്‍.

എന്നാല്‍ വിജിത് വിജയന്‍ താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകളും പുസ്തകങ്ങളും കണ്ടെത്തിയതായി എന്‍.ഐ.എ ഹൈക്കോടതിയെ അറിയിച്ചു. വിദ്യാഭ്യാസകാലം മുതല്‍ മാവോയിസ്റ്റ് അനുബന്ധ സംഘടനയായ പാഠാന്തരവുമായി വിജിത് വിജയന്‍ ബന്ധപ്പെട്ടിരുന്നുവെന്ന് തെളിയിക്കാനുള്ള സാക്ഷിമൊഴികളും കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *