കുതിരവട്ടത്തെ സൂപ്രണ്ടിന്റെ സസ്പെന്‍ഷന്‍; നടപടി റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍, മന്ത്രി വീണാജോര്‍ജ്

സുരക്ഷാ പിഴവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്.

റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നു മന്ത്രി പറഞ്ഞു. ഡോക്ടര്‍മാരുടെ പ്രതിഷേധത്തേക്കുറിച്ച്‌ അറിയില്ല. സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ നവീകരിക്കും. അതിനുള്ള നടപടികള്‍ തുടര്‍ന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

സേവന കാലാവധി മുഴുവന്‍ മാതൃകാ പ്രവര്‍ത്തനം നടത്തിയ ഡോ.കെ. സി രമേശനെതിരേ ഉണ്ടായ അന്യായമായ നടപടി ഡോക്ടര്‍ മാരുടെ മനോവീര്യം കെടുത്തുമെന്നും തികച്ചും ഏകപക്ഷീയവുമാണെന്നും ഇതിനെതിരേ സംഘടനാപരമായും നിയമപരമായും ഏതറ്റം വരേയും നീങ്ങുമെന്നും കെജി എം ഒ എ കോഴിക്കോട് ജില്ലാസമിതി പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന റിമാന്റ് തടവുകാരുടെ സുരക്ഷാ ചുമതല പൂര്‍ണ്ണമായും പൊലീസിനാണെന്നിരിക്കേ തടവുപുള്ളികള്‍ ആശുപത്രിയില്‍ നിന്ന് രക്ഷപെടുന്നത് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയായി വരുത്തിത്തീര്‍ക്കുന്ന നടപടി തികച്ചും ബാലിശമാണെന്ന് സമിതി വിലയിരുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *