നിലമ്ബൂര്‍-നഞ്ചന്‍കോട് പാത പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങി നീലഗിരി – വയനാട് എന്‍.എച്ച്‌ റെയില്‍വേ ആക്ഷന്‍ കമ്മിറ്റി

ബംഗളൂരു – കൊച്ചി റെയില്‍പാതയുടെ ഭാഗമായ നിലമ്ബൂര്‍-നഞ്ചന്‍കോട് പാത സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങി നീലഗിരി – വയനാട് എന്‍.എച്ച്‌ റെയില്‍വേ ആക്ഷന്‍ കമ്മിറ്റി.ഇതിന്റെ ഭാഗമായി ശനിയാഴ്ച്ച രാവിലെ 10. 30 മുതല്‍ കിഡ്സണ്‍ കോര്‍ണറില്‍ ധര്‍ണ സംഘടിപ്പിക്കും.

ധര്‍ണ എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും .പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. ആര്‍. നീലകണ്ഠന്‍, ഐ. സി ബാലകൃഷ്ണന്‍ എം.എല്‍.എ , ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ , വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും.

കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള റെയില്‍ യാത്ര സമയത്തില്‍ 6 മണിക്കൂര്‍ കുറയ്ക്കുന്ന നിലമ്ബൂര്‍-നഞ്ചന്‍കോട് ലിങ്ക് പാത സംയുക്ത സംരംഭമായി നിര്‍മ്മിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. 2016ല്‍ കേന്ദ്ര അനുമതി ലഭിക്കുകയും 3000 കോടി രൂപയുടെ കേന്ദ്ര വിഹിതം പ്രഖ്യാപിക്കുകയും ചെയ്തതാണ് . തുടര്‍ന്നാണ് സര്‍വേ നടത്താന്‍ ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ തലശ്ശേരി – മൈസൂര്‍ റെയില്‍പാതയില്‍ അമിത താല്പര്യം എടുക്കുകയും നിലമ്ബൂര്‍ – നഞ്ചന്‍കോട് പാതയുടെ സര്‍വേ നടപടികള്‍ സ്തംഭിപ്പിക്കുകയും ചെയ്തു.

മുമ്ബ് ആറു തവണ സര്‍വേ നടത്തി പ്രായോഗികമല്ലെന്ന് കണ്ടെത്തിയ തലശ്ശേരി – മൈസൂര്‍ റെയില്‍പാതയ്ക്ക് വേണ്ടിയാണ് കേരള സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചത്. സര്‍ക്കാറിന്റെ പിടിവാശിയും സ്വജനപക്ഷപാതവുമാണ് നിലമ്ബൂര്‍-നഞ്ചന്‍കോട് പാതയുടെ പ്രവൃത്തി മുടങ്ങാന്‍ കാരണമെന്ന് ആക്‌ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി.എം റഷീദ്, സി. ഇ.ചാക്കുണ്ണി, കെ.എം.ബഷീര്‍, മോഹന്‍ നവരംഗ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

The post നിലമ്ബൂര്‍-നഞ്ചന്‍കോട് പാത പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങി നീലഗിരി – വയനാട് എന്‍.എച്ച്‌ റെയില്‍വേ ആക്ഷന്‍ കമ്മിറ്റി

Leave a Reply

Your email address will not be published. Required fields are marked *