രാജ്യസഭ തെരഞ്ഞെടുപ്പ് : ചിദംബരം ഉള്‍പ്പെടെ ആറുപേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ഉള്‍പ്പെടെ ആറുപേര്‍ തമിഴ്നാട്ടില്‍നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ഡി.എം.കെ.യിലെ എസ്. കല്യാണസുന്ദരം, ആര്‍. ഗിരിരാജന്‍, കെ.ആര്‍.എന്‍. രാജേഷ്‌കുമാര്‍, എ.ഐ.എ.ഡി.എം.കെ.യിലെ ആര്‍. ധര്‍മര്‍,മുന്‍മന്ത്രി സി.വി. ഷണ്‍മുഖം എന്നിവരാണ് മറ്റുള്ളവര്‍.

തമിഴ്നാട് നിയമസഭാസെക്രട്ടറികൂടിയായ റിട്ടേണിങ് ഓഫീസര്‍ കെ. ശ്രീനിവാസനാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥികള്‍ റിട്ടേണിങ് ഓഫീസറില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചിദംബരത്തിനുവേണ്ടി മകനും എം.പി.യുമായ കാര്‍ത്തി ചിദംബരമാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. ഇതോടെ രാജ്യസഭയില്‍ ഡി.എം.കെ.യുടെ നിലവിലെ അംഗബലം മാറ്റമില്ലാതെ പത്തായി തുടരും. എ.ഐ.എ.ഡി.എം.കെ.യുടെ അംഗബലം അഞ്ചില്‍നിന്ന് നാലായി കുറയും.

Leave a Reply

Your email address will not be published. Required fields are marked *