തിരുവനന്തപുരം: മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന് വിദ്വേഷ പ്രസംഗ കേസില്‍ വീണ്ടും നോട്ടീസ്.
തിങ്കളാഴ്ച രാവിലെ 11ന് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ എത്താനാണ് നിര്‍ദേശം.
കേസില്‍ ജാമ്യം കിട്ടിയ ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ട് പി.സി. ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനുള്ളതും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് പി.സി.ജോര്‍ജ് മറുപടി നല്‍കിയിരുന്നു.
