ഉത്തരവില്‍ അവ്യക്തത: കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം പരിശോധിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവില്‍ അവ്യക്തതയെന്ന് തദ്ദേശ സ്ഥാപനങ്ങള്‍.

മൂന്നു മാര്‍‍ഗ്ഗങ്ങളൊഴികെ കാട്ടുപന്നിയെ കൊല്ലാന്‍ അധികാരം നല്‍കി വനം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറത്തിറക്കിയ ഉത്തരവിലാണ് ന്യൂനത. വെടിവയ്ക്കാന്‍ അനുമതി തേടുന്നതില്‍ തുടങ്ങി, ജഡം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഉത്തരവിലില്ല.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവു പ്രകാരം ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍‍മാര്‍ (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍പഴ്സന്‍, കോര്‍പ്പറേഷന്‍ മേയര്‍) അല്ലെങ്കില്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥനോ കാട്ടുപന്നികളെ സ്വയം വേട്ടയാടി കൊ‍ല്ലാമെന്ന് ഉത്തരവില്‍ പറയുന്നു. മറ്റാരെങ്കിലും മുഖേന കാട്ടുപന്നിയെ കൊല്ലാനും അനുവദിക്കുമെങ്കിലും ഇതിനുള്ള കാരണം ഇവര്‍ വ്യക്തമാക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ പകരക്കാര്‍ ആരൊക്കെയാണെന്നു ഉത്തരവില്‍ നിര്‍വചിച്ചിട്ടില്ല.

എന്നാല്‍, ഉത്തരവിലെ ഈ അവ്യക്തതയുടെ പേരില്‍ വരും ദിവസ‍ങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാകാന്‍ ഇടയുണ്ടെന്നും തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഒരു പുതിയ തീരുമാനം നടപ്പാക്കുമ്ബോള്‍ പരാതികള്‍ സ്വാഭാവികമാണെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *