ഞാന്‍ ക്യാപ്റ്റന്‍ അല്ല, മുന്നില്‍ നിന്നും നയിക്കുന്ന പടയാളികളൊരാളാണ് ഞാന്‍: വിഡി സതീശന്‍

കൊച്ചി: തൃക്കാക്കരയിലെ മിന്നും വിജയത്തിന് പിന്നാലെ യുഡിഎഫിനെ നയിച്ച പ്രതിപക്ഷനേതാവ് വിഡി സതീശന് അഭിനന്ദന പ്രവാഹം.

എന്നാല്‍ അഭിനന്ദന പ്രവാഹങ്ങള്‍ക്കിടയിലും മുന്നിലെ വെല്ലുവിളികളെയും പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കളും സതീശന്‍ മറന്നിട്ടില്ല.

താന്‍ ക്യാപ്റ്റന്‍ അല്ല, പട നയിക്കുന്നവരില്‍ മുന്‍ നിരയിലുള്ള ഒരാള്‍ മാത്രമാണെന്നാണ് ക്യാപ്റ്റന്‍ പരാമര്‍ശത്തോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം.

കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് തൃക്കാക്കരയിലെ വിജയമെന്നും ഏകോപനം നടത്തുകയെന്ന കാര്യം മാത്രമാണ് ഞാന്‍ ചെയ്തെന്നും സതീശന്‍ പറയുന്നു.

‘മുന്നില്‍ നിന്നും നയിക്കുന്ന പടയാളികളൊരാളാണ് ഞാന്‍. പിന്നിലേക്ക് പോകില്ല. പിറകില്‍ നിന്ന് വെടിയേറ്റ് മരിക്കുകയുമില്ല’. പോര്‍ക്കളത്തില്‍ നിന്ന് പിന്തിരിഞ്ഞോടുന്ന ഭീരുക്കള്‍ക്കാണ് പിറകില്‍ നിന്നും വെടിയേല്‍ക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

തൃക്കാക്കരയില്‍ സിപിഎമ്മിന്‍റെ അടക്കം എല്ലാവരുടെ വോട്ടും യുഡിഎഫിന് ലഭിച്ചതായും വി ഡി സതീശന്‍ അവകാശപ്പെട്ടു. കെ വി തോമസിനെ വംശീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *