താഴ്‌വരയിലെ സ്ഥിതിയില്‍ അമിത് ഷായ്ക്ക് അമര്‍ഷം

ഡല്‍ഹി: കശ്‌മീരില്‍ സുരക്ഷാസ്ഥിതി ആശങ്കാജനകമായി തുടരവേ താഴ്‌വരയില്‍ പണ്ഡിറ്റുകള്‍ക്കും കുടിയേറ്റത്തൊഴിലാളികള്‍ക്കുമായി പ്രത്യേകമായി എട്ട് സുരക്ഷാ സോണ്‍ രൂപീകരിക്കാന്‍ നീക്കം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ വിളിച്ച ഉന്നതലയോ​ഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായി. പണ്ഡിറ്റുകള്‍ക്ക് സുരക്ഷ ഇരട്ടിയാക്കും. ഭീഷണി നേരിടുന്ന ജീവനക്കാര്‍ക്ക്‌ ജമ്മു കേന്ദ്രീകരിച്ച്‌ രൂപീകരിക്കുന്ന സുരക്ഷാ മേഖലയിലെ ഓഫീസിലേക്ക്‌ സ്ഥലംമാറ്റം നല്‍കും.

ലെഫ്‌. ഗവര്‍ണര്‍ മനോജ്‌ സിന്‍ഹ, കരസേനാ തലവന്‍ ജനറന്‍ മനോജ്‌ പാണ്ഡെ, ജമ്മുകശ്‌മീര്‍ ഡിജിപി ദില്‍ബാഗ്‌ സിങ്‌, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവല്‍, റോ തലവന്‍ സാംനാത്‌ ഗോയല്‍ തുടങ്ങിയവര്‍ പങ്കെടുത്തയോ​ഗത്തില്‍ ഷാ കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *