മലപ്പുറത്ത് 15-കാരിയെ പലതവണ പീഡിപ്പിച്ചു; പോക്സോ കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് 15 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍.

മമ്ബാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുള്‍ സലാമാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.

വിദ്യാര്‍ത്ഥിനിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് വിവരം. ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പീഡന വിവരം പൊലീസറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ മൊഴിപ്രകാരം നിലമ്ബൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. വേറെയും കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ച്‌ വരികയാണ്. നിലവില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *