ഗോത്രസാരഥി മുടങ്ങില്ല

വയനാട് : എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കേരളത്തിന്റെ പ്രത്യേകിച്ച്‌ വയനാടിന്റെയും വികസനത്തില്‍ നാഴിക കല്ലായി മാറുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാലയത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനും കോളനിയില്‍ നിന്നും വിദ്യാലയങ്ങളിലേക്കുള്ള യാത്ര ക്ലേശ്ശം പരിഹരിക്കുന്നതിനും തുടങ്ങിയ ഗോത്ര സാരഥി പദ്ധതി മുടങ്ങില്ലെന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ന്‍ പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വകയിരുത്തുന്നതുമായി ബന്ധപ്പെട്ട കാലതാമസമാണ് അധ്യയന വര്‍ഷം തുടക്കത്തില്‍ തന്നെ ഗോത്ര സാരഥി പദ്ധതി തുടങ്ങാന്‍ സാധിക്കാതെ പോയത്. പദ്ധതിയുടെ നടത്തിപ്പ് അതത് തദ്ദേശ സ്ഥാപനങ്ങളാണ്. താല്‍ക്കാലികമായി തുടക്കത്തിലുള്ള ഫണ്ട് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ അനുവദിക്കും. പദ്ധതിക്കായി പണം വകയിരുത്തുന്ന മുറയ്ക്ക് ഈ തുക തദ്ദേശ സ്ഥാപനങ്ങള്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് ഫണ്ട് അനുവദിക്കുകയെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *