ഹജ്ജ് സര്‍വ്വീസുകള്‍: 14 വിമാനങ്ങള്‍ നീക്കിവെച്ചതായി സൗദിയ

റിയാദ്: ഹജ്ജ് സര്‍വ്വീസുകള്‍ക്കായി 14 വിമാനങ്ങള്‍ നീക്കിവെച്ച്‌ സൗദി ദേശീയ വിമാന കമ്ബനിയായ സൗദിയ.

വിവിധ രാജ്യങ്ങളിലെ 15 വിമാനത്താവളങ്ങളില്‍ നിന്ന് 268 ഹജ്ജ് സര്‍വീസുകളാണ് സൗദിയ നടത്തുന്നത്. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് വേണ്ടി സൗദിയിലെ ആറ് വിമാനത്താവളങ്ങളില്‍ നിന്ന് 32 സര്‍വീസുകളും സൗദിയ നടത്തും.

ആഭ്യന്തര സെക്ടറില്‍ നടത്തുന്ന ഹജ്ജ് സര്‍വീസുകളില്‍ 12,800 ഓളം തീര്‍ത്ഥാടകര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് സൗദിയ അറിയിച്ചിട്ടുള്ളത്. ഇന്റര്‍നാഷണല്‍ സെക്ടറില്‍ നടത്തുന്ന സര്‍വീസുകളില്‍ 1,07,000 ഓളം ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും സൗദിയയിലൂടെ യാത്ര ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *