ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മറിഞ്ഞുണ്ടായ അപകടം; മരണം 22 ആയി

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ തീ​ര്‍​ഥാ​ട​ക​രു​മാ​യി പോ​യ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. അപകടത്തില്‍ ആ​റ് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇവരെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ പ​ന്ന​യി​ല്‍​നി​ന്ന് തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ യ​മു​നോ​ത്രി​യി​ലേ​ക്ക് പോ​യ സം​ഘം സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഉ​ത്ത​ര​കാ​ശി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.അ​പ​ക​ട​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ വീ​ത​വും പ്ര​ധാ​ന​മ​ന്ത്രി സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *