കല്യാണത്തിന് മോതിരം മാറുന്നതും പൂമാല അണിയിക്കുന്നതും പഴയശൈലിയാണെന്ന് പറയുകമാത്രമല്ല വ്യത്യസ്ത മാലമാറ്റം നടത്തിയാണ് ചൈനയിലെ ദമ്പതികളായ മൃഗസ്‌നേഹികള്‍ ശ്രദ്ധേയരായത്. 30 കിലോഭാരമുള്ള കടും മഞ്ഞ ബര്‍മീസ് മലമ്പാമ്പിനെ വൂ തന്റെ ഭാര്യയ്ക്ക് നല്കിയത്. സൂ ആകട്ടെ ഭര്‍ത്താവിന് നല്കിയത് 15 കിലോ ഭാരമുള്ള മലമ്പാമ്പിനെയും മാത്രമല്ല രണ്ടു പേരും മലമ്പാമ്പിനെ അണിഞ്ഞ് ഫോട്ടോയ്ക്ക് പോസു ചെയ്യുകയും ചെയ്തു. വന്യ ജീവി സംരക്ഷണത്തിനാണിത് ചെയ്തതെന്ന് ഇരുവരും പറഞ്ഞപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വൈറലായതോടെ ചൈനയിലെ വന്യ ജീവി വകുപ്പ് ഇരുവരെയും പിടികൂടി. രണ്ടു മലമ്പാമ്പുകളെയും വന്യ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എട്ടുകാലികള്‍, ഓന്തുകള്‍, പക്ഷികള്‍, മലമ്പാമ്പുകള്‍ എന്നിവയെ വീട്ടില്‍ വളര്‍ത്തുന്ന യഥാര്‍ഥ ജന്തു സ്‌നേഹികള്‍ തന്നെയാണ് ഇരുവരും.
