‘പ്രണയവും സെക്‌സും കാറിനോട് മാത്രം’; വാഹനവുമായി ലൈംഗികബന്ധം പുലര്‍ത്തുന്നുണ്ടെന്ന് യുവാവ്

കാറുമായി പ്രണയത്തിലാണെന്നും വാഹനവുമായി ലൈംഗികബന്ധം പുലര്‍ത്താറുണ്ടെന്നുമുള്ള അവകാശവാദവുമായി രംഗത്തുവന്നത്. വര്‍ഷങ്ങളായി കാറുമായി പ്രണയബന്ധത്തിലാണ്. ‘ചേസ്’ എന്ന് പേരിട്ടിരിക്കുന്ന കാറുമായി ആശയവിനിമയം നടത്താറുണ്ടെന്നും 37കാരനായ നഥാനിയല്‍ പറഞ്ഞു.
2005ലാണ് ചേസിനെ ആദ്യമായി കാണുന്നതെന്ന് നഥാനിയല്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ കാഴ്ചയില്‍ തന്നെ എനിക്ക് പ്രണയം തോന്നി. ഞങ്ങള്‍ തമ്മില്‍ അടുപ്പത്തിലാകാനും ശാരീരിക അടുപ്പത്തിലേക്ക് എത്താനും അധികം വൈകേണ്ടി വന്നില്ല. ലൈംഗികബന്ധം പുലര്‍ത്താന്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സമയമുണ്ട്. കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഞങ്ങള്‍ തമ്മിലുള്ളത് സവിശേഷവും ഗൗരവമായ ബന്ധമാണെന്നും യുവാവ് പറഞ്ഞു.
കാറിനോട് തനിക്കുള്ള വികാരം എന്താണെന്ന് മനസിലാക്കാന്‍ പലപ്പോഴും സാധിക്കുന്നില്ലെന്ന് നഥാനിയേല്‍ വ്യക്തമാക്കുന്നുണ്ട്. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിനും ഒരുമിച്ചുള്ള ജീവിതത്തിനും ഈ ചിന്താഗതി തടസമായില്ല. കാറില്‍ ചാരിയിരിക്കാനും തലോടാനും ആഗ്രഹിക്കുകയും അങ്ങനെ ചെയ്യുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. കാറിന്റെ അടിയില്‍ കിടക്കാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നുണ്ടെന്നും ചേസ് അതാണ് ആഗ്രഹിക്കുന്നതെന്നും നഥാനിയല്‍ കൂട്ടിച്ചേര്‍ത്തു.
2012 ഫെബ്രുവരിയില്‍ ‘ഒബ്ജക്‌ടോഫീലിയ’ അവസ്ഥയിലുള്ളവരെക്കുറിച്ച് മൈ സ്‌ട്രേഞ്ച് അഡിക്ഷന്‍ എന്ന പേരില്‍ ടിഎല്‍സി ചെയ്ത ഒരു ഡോക്യുമെന്ററിയിലാണ് നഥാനിയേല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ‘ഒബ്ജക്‌ടോഫീലിയയെക്കുറിച്ചുള്ള ഡോക്യുമെന്ററി ചര്‍ച്ചയായതോടെ താന്‍ ഈ അവസ്ഥയിലൂടെ കടന്ന് പോകുന്ന വ്യക്തിയാണെന്ന് യുവാവ് കുടുംബത്തെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. ഡേറ്റിംഗ് മൈ കാര്‍ എന്ന് പേരിട്ടിരിക്കുന്ന ഷോയുടെ ആദ്യ എപ്പിസോഡില്‍ 1998 ഷെവര്‍ലെ മോണ്ടെ കാര്‍ലോ ചെയ്‌സുമായി താന്‍ എങ്ങനെ ആശയവിനിമയം നടത്തുന്നുവെന്നും നഥാനിയേല്‍ വ്യക്തമാക്കുന്നുണ്ട്. ജീവനില്ലാത്ത വസ്തുക്കളുമായി ആളുകള്‍ക്ക് തോന്നുന്ന ദൃഢമായ പ്രേമവും ലൈംഗികാകര്‍ഷണവുമാണ് ഓബ്ജക്ടോഫീലിയ എന്ന് പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *