നവവരന്‍ കഴിച്ചത് നാലിരട്ടി ഡോസ് വയാഗ്ര! സ്വന്തം വീട്ടിലേക്ക് ഓടി ഭാര്യ

ലക്നൗ : ഉദ്ധാരണക്കുറവ് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന വയാഗ്ര അമിത ഡോസില്‍ കഴിച്ച യുവാവ് ചികിത്സയില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ അടുത്തിടെ വിവാഹിതനായ യുവാവാണ് സുഹൃത്തുക്കളുടെ ഉപദേശപ്രകാരം വയാഗ്ര കഴിച്ചത്.

സാധാരണ കഴിക്കേണ്ടതിലും നാലിരട്ടിയാണ് ഇയാള്‍ കഴിച്ചത്. പ്രതിദിനം 200 മില്ലിഗ്രാം മരുന്ന് കഴിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ക്ക് ചികിത്സ തേടേണ്ടി വന്നു. മരുന്ന് കഴിച്ച്‌ 20 ദിവസം കഴിഞ്ഞിട്ടും നിലയ്ക്കാത്ത ഉദ്ധാരണത്തെ തുടര്‍ന്നാണ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ ഈ സംഭവങ്ങളില്‍ അസ്വസ്ഥയായ ഭാര്യ യുവാവിനെ ഉപേക്ഷിച്ച്‌ സ്വന്തം വീട്ടിലേക്ക് മടങ്ങി.

അധികമായി വയാഗ്ര ഉപയോഗിച്ചതിനാല്‍ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. യുവാവിന്റെ ലൈംഗിക ശേഷി നഷ്ടമായില്ലെങ്കിലും ലിംഗഭാഗത്തെ തടിപ്പ് മാറ്റാന്‍ നാളുകളെടുക്കും. ലിംഗം ഉദ്ധരിച്ച നിലയില്‍ തുടരുന്നതിനാല്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *