കൗമാരക്കാരിയെ സൗഹൃദം നടിച്ച്‌ പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചില്‍

സെക്കന്തരാബാദ് : കൗമാരക്കാരിയെ സൗഹൃദം നടിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്‌ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. തെലങ്കാന സെക്കന്തരാബാദിലെ മോണ്ട മാര്‍ക്കറ്റിന് സമീപമാണ് പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. യെല്ലേഷ് എന്ന യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മോണ്ട മാര്‍ക്കറ്റിന് സമീപമുള്ള, കൗമാരക്കാരിയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് യുവാവ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

തുടര്‍ന്ന്, ഈ മാസം ഒന്നിന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായി. പിന്നാലെ യെല്ലേഷും വാടക മുറിയില്‍ നിന്നും സ്ഥലം വിട്ടതായി കണ്ടെത്തി.സംശയം തോന്നിയ കൗമാരക്കാരിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്‌ത പൊലീസ് പെണ്‍കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, ജൂണ്‍ എട്ടിന് യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. വീട്ടുകാരുമായുള്ള ബന്ധം മുതലെടുത്താണ് കൗമാരക്കാരിയെ പ്രതി പീഡനത്തിനിരയാക്കിയത്. പൊലീസ് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *