ലക്നൗ: മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ബിജെപി നേതാവും യുവമോര്‍ച മുന്‍ ജില്ലാ സെക്രടറിയുമായ ഹര്‍ഷിത് ശ്രീവാസ്തവയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
ഹര്‍ഷിത് ശ്രീവാസ്തവയെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ട്വിറ്ററിലാണ് ഹര്‍ഷിത് വിവാദ പോസ്റ്റിട്ടത്. പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും സമാധാന അന്തരീക്ഷം തകരാതിരിക്കാന്‍ പൊലീസ് നടപടിയെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഐപിസി 153എ, 295എ, 507, ഐടി ആക്ട് 67 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹര്‍ഷിത് ശ്രീവാസ്തവയ് ക്കെതിരെ കേസെടുത്തിരിക്കുന്നത്.
