കേരളത്തില്‍ നടക്കുന്നത് ഈദി അമീന്റെ ഭരണമാണോയെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തില്‍ നടക്കുന്നത് ഈദി അമീന്റെ ഭരണമാണോയെന്ന് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

കേരളത്തില്‍ ഭരണകൂട ഭീകരതയാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുന്നതും,വിജിലന്‍സിനെ ഉപയോഗിച്ച്‌ ആളുകളെ തട്ടിക്കൊണ്ടുപോകുന്നതും മുഖ്യമന്ത്രി പിണറായി വിജയന്‍ പോലിസിനെ ഉപയോഗിച്ച്‌ നടത്തുന്ന അധികാര ദുര്‍വിനിയോഗമാണെന്ന് അദ്ദേഹം ആരോപിച്ചു.

പോലീസ് ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് കേട്ടുകേഴ്‌വി ഇല്ലാത്ത കാര്യമാണ്. വിജിലസുകാര്‍ക്ക് ഒരാളെ തട്ടിക്കൊണ്ടുപോകാനോ കസ്റ്റഡിയില്‍ വയ്ക്കാനോ ചില പ്രത്യേക കേസുകളില്‍ അല്ലാതെ അധികാരമില്ല. സര്‍ക്കാര്‍ നടത്തുന്നത് കോടതിയലക്ഷ്യമാണ്.മഞ്ഞക്കുറ്റിയും സ്വര്‍ണക്കട്ടിയുമാണ് മുഖ്യമന്ത്രിക്ക് പ്രിയമെന്നും ചെന്നിത്തല പറഞ്ഞു.

ലക്ഷങ്ങള്‍ ചെലവഴിച്ച്‌ വേണ്ടാത്ത കമ്മീഷന്റെ കാലാവധി നീട്ടിക്കൊടുക്കുന്നു.ഖജനാവിലെ തുക ധൂര്‍ത്തടിച്ച്‌ തങ്ങളുടെ തൊലി സംരക്ഷിക്കുകയാണ്. സര്‍ക്കാരിന്റേത് അപകടകരമായ സമീപനമാണ്. സമഗ്രഅന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *