തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ഗൗരവമായി നടത്തുന്നുണ്ടെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.
ഒരു സ്ത്രീ കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ തകരുന്നതാണോ കേരളത്തിലെ സാമൂഹിക സ്ഥിതിയെന്നും ശോഭ സുരേന്ദ്രന്‍ തൃശൂരില്‍ ചോദിച്ചു.
ആനയെ കട്ടവര്‍ സുഖമായി ജീവിക്കുമ്ബോള്‍ തോട്ടി കട്ടവന്‍ ശിക്ഷ കഴിഞ്ഞു പുറത്തു വന്ന് ജീവിക്കാന്‍ ശ്രമിക്കുമ്ബോള്‍ വേട്ടയാടുന്നത് പോലെയാണ് സ്വപ്ന സുരേഷിനോട് സര്‍ക്കാര്‍ ചെയ്യുന്നതെന്നും. തനിക്ക് ഭീഷണിയുണ്ടെന്ന പറഞ്ഞ സ്വപ്നയ്ക്ക് പൊലീസ് സുരക്ഷ നല്‍കണം. അല്‍പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ശോഭാ സുരേന്ദ്രന്‍ തൃശ്ശൂരില്‍ ആവശ്യപ്പെട്ടു.
ഉളുപ്പ് എന്ന വാക്കിന്റെ അര്‍ത്ഥം മുഖ്യമന്ത്രിക്ക് ഉപദേശകര്‍ പറഞ്ഞുകൊടുക്കണം. ഒരു ഓട്ട മുക്കാലിന്റെ വിലപോലും ഇല്ലാത്ത അവസ്ഥയില്‍ മുഖ്യമന്ത്രി എത്തി.മകള്‍ വീണ വിജയന് എത്ര ആസ്തി ഉണ്ടെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാണോ എന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.
ജലീലിന് ബിരിയാണി മാത്രമല്ല, സ്വര്‍ണ്ണക്കുരു ഉള്ള ഈന്തപ്പഴവും ഇഷ്ടമാണ്. അതൊന്നും ജനങ്ങള്‍ക്ക് അറിയേണ്ട. ജലീലിന് വേണ്ടിയാണോ മലപ്പുറത്ത് കിട്ടാത്ത ബിരിയാണി ചെമ്ബ് യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ചതെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.
