ഇതിലും വലിയ വേട്ടകള്‍ അതിജീവിച്ചാണ് പിണറായി മുഖ്യമന്ത്രിയായത്; പി.വി. അന്‍വര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിലും വലിയ വേട്ടകള്‍ അതിജീവിച്ചാണ് മുഖ്യമന്ത്രിയായതെന്ന് പി.വി. അന്‍വര്‍.

അശനിപാതം പോലെ രാഷ്ട്രീയ എതിരാളികള്‍ ആരോപണങ്ങളുടെ തീമഴ പെയ്യിച്ചപ്പോള്‍ പോലും അദ്ദേഹം തളര്‍ന്നിട്ടില്ലെന്നും പിന്നെയല്ലേ ഈ ചാറ്റല്‍മഴയെന്നും മുഖ്യമന്ത്രിയെ പിന്തുണച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ​ചെയ്ത കുറിപ്പില്‍ പി.വി. അന്‍വര്‍ പറഞ്ഞു.

പിണറായി വിജയന്റെ ജനകീയത തകര്‍ക്കാന്‍, അദ്ദേഹത്തിന്റെ ഗ്രാഫ്‌ ഇടിയണം. അതിനായി അവര്‍ കുറച്ച്‌ മാധ്യമങ്ങളേയും കൂട്ടുപിടിച്ചിട്ടുണ്ട്‌. അഞ്ച്‌ പൈസയുടെ വിശ്വാസ്യതയില്ലാത്ത ഒരുത്തിയേയും കൂട്ടുപിടിച്ച്‌ കൊണ്ട്‌ ഇവരെല്ലാം കൂടി നടത്തുന്ന നാടകങ്ങള്‍ ജനങ്ങള്‍ പുച്ഛിച്ച്‌ തള്ളുമെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *