മധു വധക്കേസ്: ഒരു സാക്ഷി കൂടി കൂറുമാറി

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി.

പതിനൊന്നാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനാണ് നേരത്തെ നല്‍കിയ മൊഴി കോടതിയില്‍ നിഷേധിച്ചത്. പൊലീസ് ഭീഷണിപ്പെടുത്തി മൊഴി എഴുതി വാങ്ങിയെന്നാണ് ചന്ദ്രന്‍ വിസ്താരത്തിനിടെ പറഞ്ഞത്. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതി ഉത്തരവിട്ടു.

മധുവിനെ പ്രതികള്‍ ആക്രമിക്കുന്നത് കണ്ടെന്നായിരുന്നു ചന്ദ്രന്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇന്നലെ വിസ്താരത്തിനിടെ അത് നിഷേധിക്കുകയായിരുന്നു. പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍ കഴിഞ്ഞദിവസം കൂറുമാറിയിരുന്നു. രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറിയത് കേസിനെ സാരമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *