ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി അടുപ്പില്‍ വെച്ച്‌ വേവിച്ചു; ഭാര്യ പിടിയില്‍

ധമര്‍: ഭാര്യ ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി. ശേഷം ശരീരഭാഗങ്ങള്‍ അടുപ്പില്‍ വച്ച്‌ വേവിച്ചു. പടിഞ്ഞാറന്‍ യെമനിലെ ധമര്‍ ഗവര്‍ണറേറ്റിലാണ് സംഭവം.

25കാരിയായ മറിയം നാസറാണ് ഭര്‍ത്താവ് ബദര്‍ മുഹമ്മദിനെ (25) കൊലപ്പെടുത്തിയത്.

ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. പിന്നാലെ മൃതദേഹം ചെറുതായി മുറിച്ച്‌ വേവിച്ചു. മറിയം കീടനാശിനി കുടിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് പറയുന്നു.

കുറ്റകൃത്യം നടന്ന സ്ഥലത്ത്‌ എത്തിച്ച്‌ പരിശോധന നടത്തിയ ശേഷം പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *