മെനു കാര്‍ഡില്‍ രാഹുല്‍ ഗാന്ധിയുടെ പേര്; രോഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ പ്രാദേശിക ഹോട്ടലിലെ മെനു കാര്‍ഡില്‍ രാഹുല്‍ ഗാന്ധിയുടെ പേര് ഇടം നേടിയതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

സിവില്‍ ലൈന്‍ പ്രദേശത്തെ ഹോട്ടലിലാണ് രാഹുല്‍ ഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്ത സംഭവമുണ്ടായത്.

ഹോട്ടലിലെ ഇറ്റാലിയന്‍ വിഭവങ്ങളുടെ വിവരവും വിലയും നല്‍കിയതിന് പൊതുവായി നല്‍കിയ തലക്കെട്ട് ‘ഇറ്റാലിയന്‍ രാഹുല്‍ ഗാന്ധി’ എന്നായിരുന്നു.ഇറ്റാലിയന്‍ പാസ്ത, മെക്‌സികന്‍ പാസ്ത, ഹാംഗ്‌ഓവര്‍ പാസ്ത എന്നീ വിഭവങ്ങളാണ് ഈ തലക്കെട്ടിന് താഴെയുള്ളത്.

വിവരം പരസ്യമായ ഉടനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. മെനു കാര്‍ഡില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ പേര് ഉടനടി മാറ്റാന്‍ ഇറ്റാവ ജില്ല കോണ്‍ഗ്രസ് കമ്മറ്റി ഹോട്ടല്‍ ഉടമകളോട് ആവശ്യപ്പെട്ടു. രാഹുലിന്റെ പേര് പിന്‍വലിച്ച്‌ മാപ്പ് പറയണം.

അല്ലെങ്കില്‍ പ്രക്ഷോഭം നേരിടണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. നേതാക്കള്‍ കളക്‌ട്രേറ്റിലെത്തി വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് പൊലീസിന് പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *