പവാര്‍, യെച്ചൂരി, മമത, പതിവില്ലാത്ത വിളിയുമായി സോണിയ, രാഷ്ട്രപതി തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്

ദില്ലി: അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഉറപ്പായ സാഹചര്യത്തില്‍ പ്രതിപക്ഷം കരുത്ത് തെളിയിക്കാനുള്ള നീക്കത്തിലാണ്.

ഒരിക്കല്‍ കൂടി സോണിയാ ഗാന്ധി തന്റെ രാഷ്ട്രീയ ചാണക്യതന്ത്രം പുറത്തെടുത്തിരിക്കുകയാണ്. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് സോണിയ പ്രതിപക്ഷ നേതാക്കളെ സമീപിച്ചിരിക്കുകയാണ്.

സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ നിര്‍ത്താനാണ് പ്ലാന്‍. മമത ബാനര്‍ജി അടക്കം ഇക്കൂട്ടത്തിലുണ്ട്. ബിജെപിയെ എളുപ്പത്തില്‍ വിജയിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. സോണിയ വിളിച്ചതോടെ പ്രതിപക്ഷ നിരയ സമീപനം തന്നെ മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *