മലപ്പുറം:സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ജില്ല യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ പരിപാടിയിൽ സംഘർഷം.
മുഖ്യമന്ത്രി പങ്കെടുത്ത തവനൂരിലെ പരിപാടിയിലേക്കായിരുന്നു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ച്.മാർച്ച് പോലീസ് ബാരിക്കേഡ് കെട്ടിയും ജല പീരങ്കി ഉപയോഗിച്ചും പ്രതിരോധിച്ചു.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളോടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഓഫീസിനും പങ്ക് ബോധ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ് .
മുഖ്യമന്ത്രിയുടെ രാജിക്കായി ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്കാണ് യൂത്ത്ലീഗ് ജില്ലയിലുടനീളം നടത്തികൊണ്ടിരിക്കുന്നത്.
യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് ഉൽഘാടനം ചെയ്തു.സീനിയർ വൈസ് പ്രസിഡണ്ട് ഗുലാം ഹസ്സൻ ആലംഗീർ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ സലാം ആതവനാട്,ഐ.പി ജലീൽ,യൂസുഫ് വല്ലാഞ്ചിറ,ശിഹാബ് പുറങ്ങ് ജില്ല കമ്മിറ്റി അംഗങ്ങളായ എ.പി സബാഹ്,ജഷീർ കൈനിക്കര,പത്തിൽ സിറാജ്,കെ.കെ റിയാസ്,എ.പി ശരീഫ്,ഷാഫി കാടേങ്ങൽ,അനീസ് മാസ്റ്റർ കൂരാട്,ഷബീർ ബിയ്യം ,ബക്കര്‍ പൊന്നാനി,വി.എ വഹാബ് ,നൗഷാദ് ചെറിയമുണ്ടം നേതൃത്വം നൽകി.
ജില്ല യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തു
മലപ്പുറം:മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് മാർച്ച് നടത്തിയ യൂത്ത് ലീഗ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്,സീനിയർ വൈസ് പ്രസിഡണ്ട് ഗുലാം ഹസ്സൻ ആലംഗീർ,സെക്രട്ടറി യൂസുഫ് വല്ലാഞ്ചിറ,ജില്ല കമ്മിറ്റി അംഗങ്ങളായ എ.പി.സബാഹ്,സിറാജ് പത്തില്‍ ,എ.പി ഷരീഫ് ,ഷാഫി കാടേങ്ങല്‍ ,യു.എ റസാഖ് ,വി എ വഹാബ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു.
ജാമ്യത്തിലിറങ്ങിയ നേതാക്കളും പ്രവര്‍ത്തകരും കുറ്റിപ്പുറം ടൗണില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ജില്ല പ്രസിഡന്റ് ഷരീഫ് കുറ്റൂര് പ്രസംഗിച്ചു. ജില്ല യൂത്ത്ലീഗ് സെക്രട്ടറി ടി.പി ഹാരിസ്,പരപ്പര സിദ്ധീഖ് എന്നിവര്‍ സംബന്ധിച്ചു
