തളിപ്പറമ്ബ്:സ്വര്‍ണക്കടത്ത് വിവാദത്തിന്റെയും കനത്തസുരക്ഷാക്രമീകരണങ്ങളുടെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കണ്ണൂരിലെത്തും.
തളിപ്പറമ്ബ് കില ക്യാംപസ് ഉദ്ഘാടനത്തിനാണ് കണ്ണൂരിലെത്തുന്നത്. ഇന്ന് കോഴിക്കോട്ടെ പരിപാടികള്‍ക്കു ശേഷം രാത്രിയോടെ പിണറായിയിലെ വീട്ടിലെത്തുന്ന മുഖ്യമന്ത്രി പിണറായിയിലെ വീട്ടില്‍ നിന്നും റോഡുമാര്‍ഗമാണ് തളിപ്പറമ്ബിലെത്തുക.
സ്വപ്‌നസുരേഷിന്റെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ നിലനില്‍ക്കുന്ന പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ കണ്ണൂരിലും പൊലിസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തളിപ്പറമ്ബ് കരിമ്ബം ഇ.ടി.സിയിലാണ് പരിപാടി നടക്കുന്നത്.മുഖ്യമന്ത്രിയെത്തുന്ന തളിപ്പറമ്ബില്‍ കഴിഞ്ഞ ദിവസം സ്‌റ്റേറ്റ് ഇന്റലിജന്‍സ് ഡി.വൈ. എസ്.പി എ.പി സുരേഷ്ബാബു, പൊലിസ് രഹസ്യാന്വേഷണവിഭാഗം ഡി.വൈ. എസ്. പി രമേശന്‍, തളിപ്പറമ്ബ് ഡി.വൈ. എസ്.പി എം.വി വിനോദ് എന്നിവര്‍ തളിപ്പറമ്ബില്‍ ക്യാംപ് ചെയ്യുന്നുണ്ട്.കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ഡി. ഐ.ജി രാഹുല്‍ ആര്‍.നായര്‍ക്കാണ്. കണ്ണൂര്‍ സിറ്റി- റൂറല്‍ എസ്.പിമാര്‍ കരിമ്ബത്ത് എത്തി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി.
ദേശീയപാതയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിപക്ഷ സംഘടനകള്‍ കരിങ്കൊടികാണിക്കാനുള്ള സാധ്യത പൊലിസ് കണക്കിലെടുക്കുന്നുണ്ട്.കരിമ്ബത്ത് പരിപാടിയില്‍പങ്കെടുക്കാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ പ്രത്യേക പാസ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ കര്‍ശനപരിശോധനയോടെ മാത്രമാണ് പൊതുജനങ്ങളെ ഉള്‍പ്പെടെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടുകയെന്നാണ്‌സൂചന.
