മുഖ്യമന്ത്രിയുടെ സുരക്ഷക്കെന്ന പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ക്രമീകരണങ്ങള്‍ക്കെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി രംഗത്ത്.താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ലഎനിക്കെതിരെ കല്ലേറു വരെ ഉണ്ടായില്ലേ.
മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനമാണ്.എന്നാല്‍ കരിങ്കോടി പ്രതിഷേധം പാടില്ല എന്നു പറയാനാവില്ല.കറുത്ത മാസ്ക് പോലും പാടില്ല എന്നു പറയുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.
ഇടതുപക്ഷം വഴിവിട്ട പ്രതിഷേധം നടത്തിയവരാണ്.അത്തരം പ്രതിഷേധങ്ങള്‍ ഇപ്പോഴില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
