കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി കെ മുരളീധരന്‍

കോഴിക്കോട്: പോത്ത് ചുവപ്പ് നിറം കണ്ടാല്‍ പേടിക്കുന്നതു പോലെ മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പ് കണ്ടാല്‍ പേടിയാണെന്ന് കെ മുരളീധരന്‍ എംപിയുടെ പരിഹാസം.

സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. പൊതു സമ്മേളനത്തില്‍ നടത്തുന്ന വീരവാദം എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തി പറയുന്നില്ലെന്നും മുരളീധരന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കണം. കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി. സ്വപ്നയുടെ മൊഴിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം, അല്ലെങ്കില്‍ മനസമാധനത്തില്‍ പുറത്തിറങ്ങി നടക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. ഹിറ്റ്ലര്‍ ഭരണമാണോ കേരളത്തില്‍ നടക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *