ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ കിരാത നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി എന്‍ വൈ സി മലപ്പുറം ജില്ലാ കമ്മിറ്റി

മലപ്പുറം: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കിരാത ഭരണ നയങ്ങള്‍ക്കെതിരെ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമവും, പ്രകടനവും നടത്തി. എന്‍ സി പി ജില്ലാ പ്രസിഡണ്ട് കെ.പി. രാമനാഥന്‍ ഉദ്ഘാടനം ചെയ്തു. എന്‍ വൈ സി ജില്ല പ്രസിഡന്റ് ഫൈസല്‍ കാടാമ്പുഴ അദ്ധ്യക്ഷത വഹിച്ചു. , എന്‍ വൈ സി സംസ്ഥാന പ്രസിഡന്റ് സി ആര്‍ സജിത്, എന്‍ വൈ സി സംസ്ഥാന ഭാരവാഹികളായ അഡ്വ: റഊഫ് വിളയില്‍, സി വി ശരവണന്‍, ഹാരിസ് മോന്‍ , എന്‍ സി പി നേതാക്കളായ വിളയില്‍ സുരേന്ദ്രന്‍, സന്തോഷ് പറപ്പൂര്‍, എം സി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *