കോഴിക്കോട് മലയോര മേഖലകളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍.

കോടതി കനിയുന്നില്ലെങ്കില്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് ആവശ്യം.

രാവിലെ ആറുമുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പേരാമ്ബ്ര, കൂരാച്ചുണ്ട്, കോടഞ്ചേരി ഉള്‍പ്പെടെ ജില്ലയിലെ 14 പഞ്ചായത്തുകളെ പൂര്‍ണമായും കാരശ്ശേരി, താമരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളെ ഭാഗികമായും ഹര്‍ത്താല്‍ ബാധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, പത്രം, പാല്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *