സൗദിയില്‍ ഇന്ന് പുതിയ കോവിഡ് രോഗബാധിതര്‍ 1,000 കടന്നു. 1,188 പേര്‍ക്ക് പുതുതായിരോഗം ബാധിച്ചു. 923 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,78,983 ഉം രോഗമുക്തരുടെ എണ്ണം 7,60,490 ഉം ആയി.
രണ്ട് മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,175 ആയി. നിലവില്‍ 9,318 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 91 പേര്‍ ഗുരുതരാവസ്ഥയിലാണ്.
