മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ വിമാനത്തിലെ പ്രതിഷേധത്തെ പരിഹസിച്ച് എംഎം മണി. ഇന്ന് രാവിലെയാണ് സംഭവത്തില്‍ എംഎം മണി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പരിഹാസ പോസ്റ്റ് ഇട്ടത്.
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദ്ദീന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി വിമാനത്തിനുള്ളിലെത്തിയത്. ഇവര്‍ സീറ്റില്‍ നിന്ന് എഴുനേറ്റ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനായി കൈയുയര്‍ത്തി മുന്നോട്ട് നടന്നടുക്കുന്നതിനിടെ ഇപി ജയരാജന്‍ എഴുനേറ്റ് തള്ളിമാറ്റുകയായിരുന്നു. ഉടന്‍ തന്നെ പ്രതിഷേധക്കാര്‍ താഴേക്ക് വീണു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
‘ഇപി ഊതിയാ പറക്കുന്നവരാണോ ഊത്തന്മാര്‍ ? വീണതല്ലാ സാഷ്ടാംഗം പ്രണമിച്ചതാണ് കേട്ടോ’
