കൂളിമാട് പാലം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കോഴിക്കോട്:നിര്‍മാണത്തിലിരിക്കെ കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസി. എന്‍ജിനീയര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പൊതുമരാമത്ത് വകുപ്പിന് നഷ്ടപരിഹാരം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പാലത്തിന്റെ പ്രവൃത്തിയില്‍ കമ്പനി വേണ്ടത്ര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ല. മേലില്‍ ഇത്തരം വീഴ്ച ആവര്‍ത്തിക്കരുതെന്ന് ഊരാളുങ്കലിന് താക്കീത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വേണ്ട മുന്‍കരുതല്‍ ഉറപ്പുവരുത്തി പ്രവൃത്തി തുടരാമെന്നും പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദേശിച്ചു.
പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നു വീണതിനെ തുടര്‍ന്നുണ്ടായ നഷ്ടം കരാര്‍ കമ്പനി വഹിക്കണമെന്ന് മരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. മെക്കാനിക്കല്‍ വീഴ്ചയാണ് ഉണ്ടായതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ടെക്‌നിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയാണ് വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.അതേസമയം, ഉദ്യോഗസ്ഥരെ ബലിയാടാക്കി സര്‍ക്കാര്‍ തലയൂരുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *