മദ്യലഹരിയില്‍ കാറോടിച്ച് വാഹനങ്ങള്‍
തകര്‍ത്ത അഭിഭാഷകന്‍ പിടിയില്‍

തൊടുപുഴ:മദ്യലഹരിയില്‍ കാര്‍ ഓടിച്ച അഭിഭാഷകന്‍ ആറ് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. വാഹനമോടിച്ച വാഴക്കുളം സ്വദേശിയായ സൂര്യലാല്‍ പിടിയില്‍. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വെങ്ങല്ലൂര്‍കോലാനി ബൈപാസ് റോഡില്‍ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് പാല ഭാഗത്തേക്ക് കാറില്‍ അമിത വേഗതയിലെത്തിയ സൂര്യലാല്‍ മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാറിലാണ് ആദ്യമിടിച്ചത്. വാഹനം നിര്‍ത്താന്‍ തയാറാകാതിരുന്ന ഇയാള്‍ റോഡിലെ ഡിവൈഡര്‍ ഇടിച്ച് തെറിപ്പിച്ച ശേഷം മൂന്ന് കാറുകളെയും പിക്കപ്പ് വാനിനെയും ലോറിയിലും ഇടിച്ചു. കോലാനിക്ക് സമീപമുള്ള പാലത്തിലെത്തിയപ്പോള്‍ ടയര്‍ പഞ്ചറായി വാഹനം നിന്നു. നാട്ടുകാര്‍ പിടികൂടി പോലീസിനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *