അമ്മായി അമ്മയെ പീഢിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ഭാര്യയുടെ അമ്മയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെളിയം പരുത്തിയറ ഓടനാവട്ടം, സജി ഭവനില്‍ സജു (40) ആണ് പിടിയിലായത്. തുമ്പമണ്‍ മാമ്പിലാലിലെ ഭാര്യ വീട്ടില്‍ താമസിച്ചു വരികയായിരുന്ന സജു കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഏഴിന് ഭാര്യ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശാരീരിക വൈകല്യം ഉണ്ടായിരുന്ന ഭാര്യയും മകനും വീട്ടില്‍ ഉള്ളപ്പോള്‍ ആയിരുന്നു സംഭവം. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *