ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

കൊച്ചി മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ െ്രെകം നന്ദകുമാര്‍ അറസ്റ്റില്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി രൂപസാദൃശ്യമുള്ള ജീവനക്കാരിയെ ഉപയോഗിച്ച് നഗ്‌നചിത്രം പകര്‍ത്തി മന്ത്രിയെ തോജോവധം ചെയ്യാനുള്ള ശ്രമമാണ് നന്ദകുമാറിന്റെ അറസ്റ്റില്‍ കലാശിച്ചത്. നഗ്‌നചിത്രം പകര്‍ത്തണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് കടുത്ത മാനസിക പീഢനത്തിനിരയാക്കിയ നന്ദകുമാറിനെതിരെ ജീവനക്കാരി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇന്നലെ രാവിലെ കലൂരിലുള്ള ഓഫീസില്‍ നിന്നാണ് െ്രെകം ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ തൃപ്പൂണിത്തുറ നടമ്മേലില്‍ ദാമോദരന്‍ നായരുടെ മകന്‍ നന്ദകുമാറിനെ(61) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഓഫീസില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വ്യാജവാര്‍ത്തകളുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിച്ചു. കോടതിയില്‍ ഹാജരാക്കിയ നന്ദകുമാറിനെ റിമാന്‍ഡ് ചെയ്തു.
മന്ത്രി വീണാ ജോര്‍ജിന്റെ നഗ്‌നവീഡിയോ ഉള്ളതായി ഇയാള്‍ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് തെളിവുണ്ടാക്കാനാണ് വീണാ ജോര്‍ജുമായി രൂപസാദൃശ്യമുള്ള ജീവനക്കാരിയെ ഇയാള്‍ കരുവാക്കാന്‍ ശ്രമിച്ചത്. നഗ്‌നചിത്രം പകര്‍ത്തി മുഖം അവ്യക്തമാക്കി പുറത്തുവിടാനായിരുന്നു ഉദ്ദേശ്യം. ഇതിന് തയ്യാറാകാതിരക്കുകയും ഓഫീസിലെ മറ്റുജീവനക്കാരെ വിവരം അറിയിക്കുകയും ചെയ്തതോടെ പ്രകോപിതനായ നന്ദകുമാര്‍ തന്നെ മാനസികമായി പീഢിപ്പിക്കുകയും തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുകയും ചെയ്തതായി ജീവനക്കാരി പറയുന്നു. താന്‍ മയക്കുമരുന്നിന് അടിമയാണെന്നും ബ്രൗണ്‍ഷുഗര്‍ ഇടപാടു നടത്തുന്നുണ്ടെന്നും മാനസിക രോഗിയാണെന്നും നന്ദകുമാര്‍ പ്രചരിപ്പിച്ചു. കാക്കനാട് സ്വദേശിയായ പട്ടിക ജാതിക്കാരിയായ യുവതി ഇതോടെ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. മെയ് 27ന് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി ആദ്യം എളമക്കര പോലീസിനും പിന്നീട് നോര്‍ത്ത് പോലീസിനും അവിടെ നിന്ന് ഇന്‍ഫോപാര്‍ക്ക് പോലീസിനും കൈമാറിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തനിക്കെതിരെ പോലീസില്‍ പരാതി വന്ന വിവരമരിഞ്ഞ നന്ദകുമാര്‍ യുവതിക്കെതിരെ കണ്ണൂര്‍ പോലീസില്‍ വ്യാജപരാതി നല്‍കിയെന്ന് യുവതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *