വിഡി സതീശന് വധഭീഷണി : ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് നേരെ വധഭീഷണി. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് വിഡി സതീശന് നേരെ വധഭീഷണി മുഴക്കിയത്.

സംഭവത്തില്‍ സിനി ജോയ്, സിറാജു നരിക്കുനി എന്നിവര്‍ക്കും, ‘സഖാവ് കേരള’ എന്ന പ്രൊഫൈലിനുമെതിരെയും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ അനില്‍കുമാറാണ് ഡിജിപി അനില്‍കാന്തിന് പരാതി നല്‍കിയത്. വിഡി സതീശന്റെ ചിത്രം സഹിതം ‘ആറ് മാസത്തിനുള്ളില്‍ നിന്റെ ഭാര്യ പറവൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്‌ഥാനാര്‍ഥിയായി മല്‍സരിക്കേണ്ടി വരും’ എന്ന വാചകത്തോടെ പോസ്‌റ്റ് ഇട്ടതിനെതിരെയാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *