അഗ്‌നിപഥ് പദ്ധതി: സ്വന്തം സായുധ കേഡര്‍ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത ബാനര്‍ജി

അഗ്‌നിപഥ് പദ്ധതിയില്‍ ബിജെപിക്കെതിരെ ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പദ്ധതിയിലൂടെ സ്വന്തം സായുധ കേഡര്‍ അടിത്തറ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

സൈന്യം നല്‍കുന്ന പരിശീലനമല്ല, ആയുധ പരിശീലനമാണ് അവര്‍ക്ക് നല്‍കുന്നതെന്നും മമത കുറ്റപ്പെടുത്തി

അതേസമയം, അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ പുകയുന്നതിനിടെ അഗ്‌നിവീറിന് വീണ്ടും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുനല്‍കുമെന്നും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്നും സൈനിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *