സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ഇന്ന് രാവിലെയാണ് പ്രധാന മന്ത്രിക്ക് കത്തയച്ചത്.
സ്വര്‍ണക്കടത്തില്‍ അന്വേഷണം കാര്യക്ഷമമല്ല. തനിക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നത്. കേസില്‍ പ്രതിയായ സംസ്ഥാന സര്‍ക്കാറിനെതിരെ അന്വേഷണം വേണം. ഐ.എ.എസ് ഉദ്യോഗസ്ഥനായ എം.ശിവശങ്കറാണ് സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുവഹിച്ചത്. മുഖ്യമന്ത്രിക്കും കുടംബത്തിനും പങ്കുണ്ട്. അതുകൊണ്ട് സി.ബി.ഐ അന്വേഷണം വേണം. ഇല്ലെങ്കില്‍ തിരിമറിയുണ്ടാകുമെന്നും കത്തില്‍ പറയുന്നു.
ഈ കേസില്‍ താന്‍ ബലിയാടാവുകയായിരുന്നു. താന്‍ കീഴുദ്യോഗസ്ഥ മാത്രമായിരുന്നു. മുതിര്‍ന്ന ഉദ്യേഗസ്ഥനായ ശിവശങ്കര്‍ ചെയ്യുന്നതിന് കൂട്ടു നില്‍ക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു. ഇതിന്റെ പേരില്‍ 16 മാസം ജയിലില്‍ കിടന്നു. മറ്റുള്ളവരെല്ലാം നല്ല നിലയില്‍ കഴിയുകയാണെന്നും സ്വപ്ന കത്തില്‍ ചൂണ്ടിക്കാട്ടി.
രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെയും കുടംബത്തെയും തനിക്ക് ജോലി തന്ന എച്ച്.ആര്‍.ഡി.എസിനെയും നിരന്തരം അപമാനിക്കുകയും ദ്രോഹിക്കുകയും കേസില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ മനുഷത്വപരമായ നിലപാട് പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകണം. നേരിട്ട് ഇടപെടണം. പ്രധാനമന്ത്രിയെ നേരിട്ട് കാണാന്‍ അനുമതി നല്‍കണമെന്നും സ്വപ്ന കത്തില്‍ ആവശ്യപ്പെട്ടു.
