കോഴിക്കോട്ഃ കോഴിക്കോട് നൊച്ചാട് സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറിഞ്ഞു.രണ്ട് പെട്രോള്‍ ബോംബുകളാണ് എറിഞ്ഞത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു . പോലീസ് സംഭവം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നലെ രാത്രി 1.45 ഓടെയാണ് സംഭവം ഉണ്ടായത്.പെട്രോള്‍ ബോംബുകളാണ് വീടീന് നേരെ എറിഞ്ഞത്. വീടിന്റെ ജനല്‍ചില്ലുകള്‍ക്കും വാതിലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അക്രമത്തിന് പിന്നാലെ പൊലീസെത്തി തെളിവെടുപ്പ് നടത്തുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്
